Archive for March 2017

വംശീയ വിദ്വേഷം ; വന്‍കിട കമ്ബനികള്‍ യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിക്കുന്നു



സാന്‍ഫ്രാന്‍സിസ്കോ: യുട്യൂബില്‍ പരസ്യം നല്‍കുന്നത് ബഹിഷ്കരിച്ച്‌ വന്‍കിട കമ്ബനികള്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വീഡിയോകള്‍ക്കൊപ്പം വന്‍കിട കമ്ബനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കമ്ബനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചത്.
പെപ്സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരാണ് മറ്റു കമ്ബനികള്‍ക്കു പിന്നാലെ പരസ്യങ്ങള്‍ യുട്യൂബില്‍ നിന്ന് പിന്‍വലിച്ചത്.
ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് അടുത്തിടെ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട എടി ആന്റ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫോക്സ്വാഗന്‍ തുടങ്ങിയ കമ്ബനികള്‍ ഏതാനും ദിവസം മുന്‍പ് തങ്ങളുടെ പരസ്യങ്ങള്‍ യു ട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഓരോ മിനിറ്റിലും 400 മണിക്കൂര്‍ വീഡിയോകളാണ് യുട്യൂബില്‍ എത്തുന്നത്. കൂടെ ഓട്ടോമേറ്റഡ് പ്രോഗ്രാം വഴി വീഡിയോകള്‍ക്കൊപ്പം പരസ്യങ്ങളും പ്രത്യക്ഷപ്പെടുകയാണ്. ഇത്തരത്തിലുള്ള മോശം വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ മാത്രമേ ഗൂഗിളിനു കഴിയൂ.
സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും തല്‍സ്ഥിതി തുടരുകയാണ്. പ്രശ്നം പരിഹരിക്കാതെ യുട്യൂബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വന്‍കിട കമ്ബനികള്‍.
Mar 25, 2017

വാഹനത്തിന്റെ മോഡലും നിര്‍മാണ വര്‍ഷവും കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

തിരുവനന്തപുരം: വാഹനത്തിന്റെ മോഡലും നിര്‍മാണ വര്‍ഷവും കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍വാഹന വകുപ്പ്.

തൃശ്ശൂര്‍ ആര്‍.ടി. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
www.keralamvd.gov.in എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇതിനുപുറമേ വാഹനത്തിന്റെ വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്ബര്‍(വിന്‍) ഡീകോഡ് ചെയ്യാന്‍ സഹായിക്കുന്ന ബുക്ക്ലെറ്റും വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വൈഫൈ ഇനി പഴങ്കഥ; 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയുമായി ലൈഫൈ !





ഏറ്റവും വേഗതയേറിയ വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു. പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള വൈഫൈയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത കൈവരിക്കാന്‍ ലൈഫൈയ്ക്ക് കഴിഞ്ഞതായാണ് കഴിഞ്ഞ ആഴ്ച്ച സര്‍വകലാശാല പുറത്തുവിട്ട ഗവേഷണഫലത്തില്‍ വ്യക്തമാക്കുന്നത്.      എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ലൈഫൈ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലൈഫൈ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ വേഗത കുറയുന്നത് ഒരു തടസ്സമായി. ഈ പ്രശ്നത്തെ മറികടക്കാന്‍ ഇന്‍ഫ്രാറെഡ് വെളിച്ചത്തിന് കഴിയുമെന്ന് നെതര്‍ലന്‍ഡിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷകനാണ് തെളിയിച്ചത്.    മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരിക്കുന്ന ലൈറ്റ് ആന്റിനയാണ് ലൈഫൈയുടെ പ്രധാനഭാഗം.
ഈ ആന്റിന വഴിയാണ് ഇന്‍ഫ്രാറെഡ് വെളിച്ചം പുറത്തെത്തുക. ഇന്റര്‍നെറ്റിനായി ബന്ധിപ്പിക്കുന്ന ഓരോ ഉപകരണവും ഇന്‍ഫ്രാറെഡ് വെളിച്ചവും തമ്മില്‍ തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസം കാണാന്‍ സാധിക്കും.   ഒരേ തരംഗദൈര്‍ഘ്യം ആകാത്തിടത്തോളം സമയം കണക്ഷന്‍റെ വേഗത കുറയുകയില്ല. ഈ സാങ്കേതികവിദ്യ ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കണ്ട. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ മാത്രമേ ഇത് വിജയകരമായി അവതരിപ്പിക്കാന്‍ കഴിയൂയെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Popular Post

Old Posts

Powered by Blogger.