- Back to Home »
- Google »
- കുട്ടികളെ ജീവികളുടെ ശബ്ദം പഠിപ്പിക്കാനും ഗൂഗിള്‍
Apr 5, 2016
ഗൂഗിള്‍ സെര്‍ച്ചില്‍ 'animal noises' എന്ന് തിരഞ്ഞാല്‍ വ്യത്യസ്ഥ മൃഗങ്ങളുടെ പടം ലഭിക്കുന്നതിനൊപ്പം അവയുടെ ശബ്ദം കേള്‍ക്കാനുള്ള ബട്ടണും സെര്‍ച്ച് റിസല്‍റ്റില്‍ തന്നെ ഒരുക്കിയിരിക്കുനു.
ലോക സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ കുട്ടികള്‍ക്ക് വന്യ മൃഗങ്ങളുടെയും വിവധയിനം ജീവികളുടേയും ശബ്ദം പരിചിതമാക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. കുട്ടികളെ ജീവികളുടേ പേരും രൂപവും ഒപ്പം ശബ്ദവും പഠിപ്പിക്കാന്‍ ഈ സൌകര്യം വളരെ ഉപകാരപ്രദമാണ്
ഗൂഗിള്‍ സെര്‍ച്ചില്‍ 'animal noises' എന്ന് തിരഞ്ഞാല്‍ വ്യത്യസ്ഥ മൃഗങ്ങളുടെ പടം ലഭിക്കുന്നതിനൊപ്പം അവയുടെ ശബ്ദം കേള്‍ക്കാനുള്ള ബട്ടണും (വേറെ വിന്‍ഡോ തുറക്കാതെ തന്നെ) സെര്‍ച്ച് റിസല്‍റ്റില്‍ തന്നെ ഒരുക്കിയിരിക്കുനു.
പ്രത്യേകം മൃഗങ്ങളുടേയോ ജന്തുക്കളുടേയോ ശബ്ദമാണ് കേള്‍ക്കേണ്ടതെങ്കില്‍ അവയുടെ പേര് വെച്ച് തിരഞ്ഞാല്‍ മതി. ഉദാഹരണത്തിന് പൂച്ചയുടെ ശബ്ദം കേള്‍ക്കാന്‍ 'what does the cat say' എന്ന് സെര്‍ച്ച് ചെയ്യുക.
ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയിരക്കണക്കിന് ജീവികളുടെ ശബ്ദം ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.