വംശീയ വിദ്വേഷം ; വന്‍കിട കമ്ബനികള്‍ യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: യുട്യൂബില്‍ പരസ്യം നല്‍കുന്നത് ബഹിഷ്കരിച്ച് വന്‍കിട കമ്ബനികള്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വീഡിയോകള്‍ക്കൊപ്പം വന്‍കിട കമ്ബനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കമ്ബനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചത്.
പെപ്സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരാണ് മറ്റു കമ്ബനികള്‍ക്കു പിന്നാലെ പരസ്യങ്ങള്‍ യുട്യൂബില്‍ നിന്ന് പിന്‍വലിച്ചത്.
ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് അടുത്തിടെ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട എടി ആന്റ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫോക്സ്വാഗന്‍ തുടങ്ങിയ കമ്ബനികള്‍ ഏതാനും ദിവസം മുന്‍പ് തങ്ങളുടെ പരസ്യങ്ങള്‍ യു ട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഓരോ മിനിറ്റിലും 400 മണിക്കൂര്‍ വീഡിയോകളാണ് യുട്യൂബില്‍ എത്തുന്നത്. കൂടെ ഓട്ടോമേറ്റഡ് പ്രോഗ്രാം വഴി വീഡിയോകള്‍ക്കൊപ്പം പരസ്യങ്ങളും പ്രത്യക്ഷപ്പെടുകയാണ്. ഇത്തരത്തിലുള്ള മോശം വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ മാത്രമേ ഗൂഗിളിനു കഴിയൂ.
സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും തല്‍സ്ഥിതി തുടരുകയാണ്. പ്രശ്നം പരിഹരിക്കാതെ യുട്യൂബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വന്‍കിട കമ്ബനികള്‍.
Mar 25, 2017
വാഹനത്തിന്റെ മോഡലും നിര്‍മാണ വര്‍ഷവും കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
തിരുവനന്തപുരം: വാഹനത്തിന്റെ മോഡലും നിര്‍മാണ വര്‍ഷവും കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍വാഹന വകുപ്പ്.
തൃശ്ശൂര്‍ ആര്‍.ടി. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
www.keralamvd.gov.in എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇതിനുപുറമേ വാഹനത്തിന്റെ വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്ബര്‍(വിന്‍) ഡീകോഡ് ചെയ്യാന്‍ സഹായിക്കുന്ന ബുക്ക്ലെറ്റും വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വൈഫൈ ഇനി പഴങ്കഥ; 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയുമായി ലൈഫൈ !
ഏറ്റവും വേഗതയേറിയ വൈഫൈയേക്കാള്‍ നൂറിരട്ടി വേഗതയുമായി ലൈഫൈ എത്തുന്നു. പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള വൈഫൈയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 42.8 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത കൈവരിക്കാന്‍ ലൈഫൈയ്ക്ക് കഴിഞ്ഞതായാണ് കഴിഞ്ഞ ആഴ്ച്ച സര്‍വകലാശാല പുറത്തുവിട്ട ഗവേഷണഫലത്തില്‍ വ്യക്തമാക്കുന്നത്. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ലൈഫൈ പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലൈഫൈ വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ വേഗത കുറയുന്നത് ഒരു തടസ്സമായി. ഈ പ്രശ്നത്തെ മറികടക്കാന്‍ ഇന്‍ഫ്രാറെഡ് വെളിച്ചത്തിന് കഴിയുമെന്ന് നെതര്‍ലന്‍ഡിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷകനാണ് തെളിയിച്ചത്. മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരിക്കുന്ന ലൈറ്റ് ആന്റിനയാണ് ലൈഫൈയുടെ പ്രധാനഭാഗം.
'ചിന്തിച്ച്' ഡ്രോണ്‍ പറത്താം
വിരലുകളുടെയും കൈകളുടെയും വേഗമളക്കുന്ന മത്സരങ്ങള്‍ നമുക്ക് പരിചിതമാണ്.
വിരലുകളുടെയും കൈകളുടെയും വേഗമളക്കുന്ന മത്സരങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ തലച്ചോറിന്റെ വേഗമളക്കുന്ന മത്സരം സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി.
ചിന്തകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണുകളെ പറത്തുന്നതാണ് ഈ മത്സരം. 16 മത്സരാര്‍ഥികള്‍ തങ്ങളുടെ തലച്ചോറിലെ വൈദ്യുത തരംഗങ്ങള്‍ അളക്കുന്ന ഇ.ഇ.ജി ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് 10 വാര ദൂരത്തില്‍ ഡ്രോണുകളെ പറത്തിയത്. വ്യത്യസ്തമായ ചിന്തകള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ എങ്ങനെ ഉത്തേജിപ്പിക്കുന്നുവെന്ന് നോക്കിയതിന് ശേഷം ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന പ്രോഗ്രാമുപയോഗിച്ച് ക്രോഡീകരിക്കുന്നു. ശരീരം തളര്‍ന്ന വ്യക്തികളുടെ കൃത്രിമ അവയവങ്ങളുടെ ചലനം നിയന്ത്രിക്കാനാണ് സാധാരണ ഈ പ്രോഗ്രാം ഉപയോഗിക്കാറ്. ഭാവിയുടെ വിദ്യയായാണ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
മനുഷ്യ സാന്നിദ്ധ്യമില്ലാതെ ഒരു സ്ഥലത്തു നിന്ന് കൊണ്ട് വിരലുകളുടെ ചെറിയ ചലനം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ യുദ്ധമുഖത്തടക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തലച്ചോറുപയോഗിച്ച് ഇവയെ നിയന്ത്രിക്കാന്‍ സാധിക്കുകയെന്നത് മത്സരത്തിനപ്പുറം വലിയ മുന്നേറ്റമായാണ് കണക്കാക്കുന്നത്.
May 1, 2016
Tag :
Drones,
Technology
ഏറെ സവിശേഷതകളുമായി പുതിയ മാക് ബുക്ക്
ഏറെ പ്രത്യേകതകളുള്ള പുതിയ 12 ഇഞ്ച് മാക് ബുക്കുമായി ആപ്പിൾ. താരതമ്യേന കനം കുറഞ്ഞ ഈ മാക്ബുക്കിന് 920 ഗ്രാമാണ് ഭാരം. പുതിയ കീ ബോർഡ് സ്വിച്ച് സംവിധാനവും ടച്ച് സെൻസിറ്റീവ് ട്രാക്ക് പാഡിന്റെ നവീകരിച്ച രൂപകൽപ്പനയുമാണ് പുതിയ മാക്ബുക്കിന്റെ കനക്കുറവിനുള്ള പ്രധാന കാരണങ്ങൾ. മാക് ബുക്കിന്റെ പുതിയ വേരിയന്റിന്റെ അവതരണത്തിനൊപ്പം വിപണിയിലുളള 13 ഇഞ്ച് മാക് ബുക്ക് എയർ പിസികൾ 8 ജിബി റാമിനൊപ്പം നേരത്തേയുള്ള വിലയ്ക്ക് തന്നെ ലഭ്യമാക്കുമെന്നും ആപ്പിൾ അറിയിച്ചു.
ഇന്റൽ ആറാം തലമുറ സ്കൈലേക് ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള കോർ എം പ്രോസസറാണ് പുതിയ മാക് ബുക്ക് വേരിയന്റിൽ ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെടുത്തിയ ബാറ്ററി ബാക്കപ്പാണ് പുതിയ 12 ഇഞ്ച് വേരിയന്റിന്റെ മറ്റൊരു പ്രത്യേകത. 10 മണിക്കൂർ വരെ തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗത്തിനും 11 മണിക്കൂർ വരെ തുടർച്ചയായുള്ള വിഡിയോ പ്ലേബാക്കിനും ഈ ബാറ്ററി മാക് ബുക്കിനെ സഹായിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
നേരത്തേ 12 ഇഞ്ച് മാക് ബുക്കുകളിൽ ഉപയോഗിച്ചിരുന്ന റാമുകളേക്കാൾ താരതമ്യേന ഉയർന്ന വേഗമുള്ള റാമാണ് പുതിയ മാക് ബുക്കിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വേഗത്തിലുള്ള ബൂട്ടിംഗിനും സോഫ്റ്റ് വെയർ / ഡാറ്റാ ലോഡിംഗിനും റാമിനൊപ്പം ഉപയോഗിച്ചിരിക്കുന്ന പിസിഐ - ഇ അധിഷ്ഠിതമായ ഫ്ലാഷ് സ്റ്റോറേജ് സഹായകമാകും. പുതിയ തലമുറ ഐപാഡുകളിലും ഐഫോണിലും ആപ്പിൾ നടത്തുന്ന വർണ്ണ വൈവിധ്യ പരീക്ഷണം മാക്ബുക്കിലും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റോസ് ഗോൾഡ് നിറത്തിൽ പുറത്തിറക്കിയ പുതിയ മാക്ബുക്ക് വേരിയൻറ്.
2304x1440 പിക്സൽ റെസലൂഷൻ നൽകുന്ന റെറ്റിന ഡിസ്പ്ലേയോട് കൂടിയ 12 ഇഞ്ച് മാക്ബുക്കിന്റെ പുതിയ വേരിയന്റിൽ ഇന്റൽ എച്ച്ഡി 515 ഗ്രാഫിക്സ് ഉൾപ്പെടുത്തിയ 1.1 ജിഗാ ഹെട്സ് വേഗത നൽകുന്ന കോർ എം 3 സിപിയുവാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി റാം, 256 ജിബി സംഭരണ ശേഷി എന്നിവ നൽകുന്ന മോഡൽ മാക്ബുക്കിന്റെ വില 1,06,900 രൂപയാണ്. ഇതേ മാക് ബുക്ക് 1.2 ജിഗാ ഹെട്സ് വേഗത നൽകുന്ന കോർ എം 5 സിപിയു ഘടിപ്പിച്ച് 512 ജിബി സ്ടോറേജ് ശേഷിയോട് കൂടിയ മറ്റൊരു കസ്റ്റം മോഡൽ ആയി 1,29,900 രൂപയ്ക്ക് വാങ്ങാൻ കഴിയും.
ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്
13 വര്‍ഷത്തിനിടെ ആദ്യമായാണ് ഐ ഫോണിന്റെ വില്‍പനയില്‍ ഇടിവുണ്ടാകുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 512 ലക്ഷം ഫോണുകളാണ് വിപണിയില്‍ വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 612 ലക്ഷമായിരുന്നു.
ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ബില്യണിന്‍റെ കുറവാണുണ്ടായത്. 2003 ന് ശേഷം ആദ്യമായാണ് ഐഫോണിന്‍റെ വില്‍പനയിയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
13 വര്‍ഷത്തിനിടെ ആദ്യമായാണ് ഐ ഫോണിന്റെ വില്‍പനയില്‍ ഇടിവുണ്ടാകുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 512 ലക്ഷം ഫോണുകളാണ് വിപണിയില്‍ വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 612 ലക്ഷമായിരുന്നു. ഐ ഫോണിന്‍റെ പാദവാര്‍ഷിക വരുമാനത്തിലും കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 13.5 ബില്യണ്‍ ഡോളറായിരുന്നു വരുമാനമെങ്കില്‍ ഈ വര്‍ഷം ഐ ഫോണ്‍ വില്‍പനയിലൂടെ 10.5 ബില്യണ്‍ ഡോളറേ കമ്പനിക്ക് ലഭിച്ചുള്ളൂവെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ചൈനീസ് വിപണിയിലുണ്ടായ ഇടിവാണ് ആപ്പിളിനെ കാര്യമായി ബാധിച്ചത്. ചൈനീസ് വിപണിയില്‍ ഐ ഫോണുകളുടെ വില്‍പനയില്‍ 26 ശതമാനം ഇടിവുണ്ടായി. വില്‍പനയില്‍ ഇടിവുണ്ടായെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആപ്പിളിന്‍റെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. ഓഹരികളുടെ മൂല്യത്തില്‍ എട്ട് മുത്ല്‍ 20 ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയത്.
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ആപ്പിളും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് വിപണിയിലും ആപ്പിളിന് പ്രതിസന്ധിയുണ്ടായത്. എന്നാല്‍ വിപണിയില്‍ ആപ്പിളിന്റെ സാന്നിധ്യം കൂട്ടുമെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് താല്‍ക്കാലിക തടസ്സം മാത്രമാണെന്നും സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ഷെയറിങ് കുറഞ്ഞു; ഫെയ്‌സ്ബുക്ക് നിരാശയില്‍
ഫെയ്‌സ്ബുക്കില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള മടികൊണ്ടല്ല, അതിന്റെ കച്ചവട രീതിയാണ് ആളുകളെ സ്വകാര്യ വിഷയങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും അകറ്റുന്നതെന്നാണ് വിലയിരുത്തല്‍
ഫെയ്‌സ്ബുക്ക് നിരാശയിലാണ്. 160 കോടിയോളം വരുന്ന ഫെയ്‌സ്ബുക്കിന്റെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് കുറവാണത്രേ.
ഷെയറിങ് കുറഞ്ഞു എന്ന് പറയുമ്പോള്‍, ഉപയോക്താക്കള്‍ ഒന്നും ഷെയര്‍ ചെയ്യുന്നില്ല എന്ന് കരുതരുത്. വാര്‍ത്തകളും, വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും തമാശകളുമെല്ലാം ഷെയര്‍ ചെയ്യുന്നുണ്ട്.
പക്ഷേ, ഫെയ്‌സ്ബുക്കിന് ആവശ്യം അതുമാത്രമല്ല. ആളുകള്‍ തങ്ങളക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെയ്ക്കണം. അതില്‍ ഉപയോക്താക്കള്‍ വിമുഖത കാട്ടുന്നതാണ് ഫെയ്‌സ്ബുക്കിനെ നിരാശപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിന്റെ വിദഗ്ദസംഘമാണ് ഷെയറിങിലെ ഈ പോരായ്മ കണ്ടെത്തിയത്.
മാധ്യമമേഖലയില്‍ സ്വാഭാവികമായും സംഭവിക്കാവുന്ന 'സന്ദര്‍ഭത്തകര്‍ച്ച' ( context collapse ) ആണ് ഇതിന് കാരണമെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ സ്നാപ് ചാറ്റ് പോലുള്ള മറ്റ് മേഖലകളില്‍ ആളുകള്‍ വ്യാപൃതരാകുന്നതാകാം ഇതിന് കാരണമെന്ന് ഫെയ്‌സ്ബുക്ക് ഭയപ്പെടുന്നു.
എന്നാല്‍, ഫെയ്‌സ്ബുക്കില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള മടികൊണ്ടല്ല ഫെയ്‌സ്ബുക്കിന്റെ കച്ചവട രീതിയാണ് ആളുകളെ സ്വകാര്യ വിഷയങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും അകറ്റുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
ഒരോരുത്തരേയും പ്രത്യേകം ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങിനും വേണ്ടി ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങളാണ് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നത്.
ഈ പ്രശ്നം പരിഹരിക്കാന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കരിക്കുതിന് പകരം ലൈവ് വീഡിയോ പോലുള്ള പുതിയ ഷെയറിങ്ങ് ടൂളുകള്‍ അവതരിപ്പിച്ച് ഈ വിഷയത്തെ നേരിടാനാണ് ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്.
തങ്ങളുടെ പങ്കാളികളായ കോര്‍പ്പറേറ്റുകളുടെ ലാഭമാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറഞ്ഞിട്ടുണ്ട്.
ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ബിസിനസ്, സെലിബ്രിറ്റി, ബ്രാന്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് ആളെ എത്തിച്ചുകൊടുക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യവിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും ആളുകള്‍ വിദഗ്ദമായി ഒഴിഞ്ഞുമാറുന്നത്.
എന്തൊക്കെയായാലും ഫെയ്‌സ്ബുക്ക് നേരിടുന്ന അടിയന്തിര പ്രശ്നമാണ് 'സന്ദര്‍ഭത്തകര്‍ച്ച'. എന്നാല്‍ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പ്രശ്നപരിഹാരവും ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
അതുകൊണ്ടുതന്നെ ആളുകള്‍ അവരുടെ വ്യക്തിപരമായ വിവരങ്ങളും കാഴ്ച്ചപ്പാടുകളും വിട്ടുകൊടുക്കാതെ അതിന് മറ്റിടങ്ങള്‍ കണ്ടെത്തി ഫെയ്‌സ്ബുക്കിനെ അവഗണിക്കുന്നു.
Apr 24, 2016
Tag :
Facebook
ഫെയ്‌സ്ബുക്കിലെ പിഴവ് കണ്ടെത്തി മലയാളി വിദ്യാര്‍ഥി നേടിയത് ഏഴുലക്ഷം രൂപ
ഫെയ്‌സ്ബുക്ക് സുരക്ഷ സംബന്ധിച്ച നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുന്നവരുടെ 'ഹാള്‍ ഓഫ് ഫെയിം' പട്ടികയില്‍ ഇപ്പോള്‍ അരുണിന്റെ സ്ഥാനം ആദ്യത്തെ പത്തിലാണ്
കൊല്ലം സ്വദേശിയായ അരുണ്‍ എസ് കുമാറിന് ഭാഗ്യം വന്നത് ഒരു ഫെയ്‌സ്ബുക്കിലെ ഒരു പ്രോഗ്രാം പിഴവിന്റെ (ബഗിന്റെ) രൂപത്തിലാണ്. ആ പിഴവ് കണ്ടെത്തി അറിയിച്ചതിന് 20 കാരനായ ഈ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിക്ക് ഫെയ്‌സ്ബുക്ക് നല്‍കിയ പ്രതിഫലം 10,000 ഡോളര്‍ (ഏതാണ്ട് 6.6 ലക്ഷം രൂപ) ആണ്.
ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കും അക്കൗണ്ട് ഉടമ അറിയാതെ കടക്കാന്‍ സഹായിക്കുന്ന, 'ഫുള്‍ അക്കൗണ്ട് ടേക്കോവര്‍' ( Full Account Takeover ) എന്ന് പേരിട്ട പ്രോഗ്രാംപിഴവാണ് അരുണ്‍ കണ്ടെത്തിയത്.
ചാത്തന്നൂര്‍ എം.ഇ.എസ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കോളേജില്‍ ആറാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥിയാണ് അരുണ്‍.
ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും അതിക്രമിച്ച് കയറി അക്കൗണ്ടിലെ സകല വിവരങ്ങളും 10 മിനിറ്റുകൊണ്ട് ഹാക്കര്‍ക്ക് ഏളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ ഈ അരുണ്‍ കണ്ടെത്തിയ ബഗ്ഗിന്റെ സഹായത്തോടെ സാധ്യമാകും.
പ്രശ്നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അതെപ്പറ്റി അരുണ്‍ ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി സംഘത്തെ വിവരമറിയിച്ചു. ആദ്യം ഈ പിശകിനെ ഫെയ്‌സ്ബുക്ക് ടീം അംഗീകരിച്ചില്ല. പിന്നീട് വിശദമായ അന്വേഷണത്തിന് ശേഷം അത് പിശക് തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു.
ആദ്യമായല്ല അരുണ്‍ ഫെയ്‌സ്ബുക്കിലെ ബഗ്ഗ് കണ്ടെത്തുന്നത്. മുമ്പ് അഞ്ച് ബഗ്ഗുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. മാത്രമല്ല, ഫെയ്‌സ്ബുക്ക് സുരക്ഷ സംബന്ധിച്ച നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുന്നവരുടെ 'ഹാള്‍ ഓഫ് ഫെയിം' പട്ടികയില്‍ ഇപ്പോള്‍ അരുണിന്റെ സ്ഥാനം ആദ്യത്തെ പത്തിലാണ്.
ഫെയ്‌സ്ബുക്കിലെയും ഗൂഗിളിലെയും ബഗ്ഗുകള്‍ കണ്ടെത്തി അറിയിക്കുന്ന 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ പട്ടികയിലാണ് അരുണിനിപ്പോള്‍ സ്ഥാനം. ഇത്തരം പ്രോഗ്രാം പിഴവുകള്‍ കണ്ടെത്തുന്നതില്‍ അരുണ്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഹാക്കര്‍മാര്‍ വളരെ മുന്നിലാണ്.
ഫെയ്‌സ്ബുക്കിന്റെ 'ഹാള്‍ ഓഫ് ഫെയിം' പട്ടിക പരിശോധിച്ചാല്‍ അതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുടെ പേരുകളാണ്. 2015 ല്‍ ഫെയ്‌സ്ബുക്കിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുവന്ന 13,233 റിപ്പോര്‍ട്ടുകളില്‍ 5,543 എണ്ണവും ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.
Tag :
Facebook
ഫെയ്‌സ്ബുക്ക് മെസഞ്ചറിലേക്ക് ഗ്രൂപ്പ് കോളിങ് എത്തി
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പിന് ശക്തമായ വെല്ലുവിളിയാണ് പുതിയ ഫീച്ചറിലൂടെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉയര്‍ത്തുന്നത്
ഒരോ ദിവസവും ഓരോ പുതിയ പുതിയ പരീക്ഷണങ്ങളാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ പഴയൊരു ആശയമാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നത്. ഗ്രൂപ്പ് കോളിങ് സംവിധാനം.
ഒരേ സമയം 50 പേരുമായി സംസാരിക്കാന്‍ സാധിക്കും വിധത്തിലാണ് ഗ്രൂപ്പ് കോളിങ് സംവിധാനം ഫെയ്‌സ്ബുക്ക് തങ്ങളുടെ മെസഞ്ചര്‍ ആപ്പില്‍ ഈയാഴ്ച അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിലെ മെസേജിങ് പ്രോഡക്ട്‌സ് മേധാവി ഡേവിഡ് മാര്‍ക്കസാണ് പുതിയ ഫീച്ചറിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഗ്രൂപ്പ് ചാറ്റ് അംഗങ്ങളുമായി ഇങ്ങനെ ഒരേ സമയം ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. മെസ്സഞ്ചറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സൗകര്യം ലഭ്യമാവുക. പുതിയ ആപ്പിലെ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയുടെ വലതുഭാഗത്ത് മുകളിലായി ഫോണ്‍ ചിഹ്നം കാണാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ ഈ ചിഹ്നത്തില്‍ തൊട്ടാല്‍ മതി.
ആരൊക്കെയാണ് നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നതെന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കോള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ ആരെയൊക്കെ ഗ്രൂപ്പ് കോളില്‍ ഉള്‍പ്പെടുത്തണമെന്നും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നിലവിലുള്ള ഒരു ഗ്രൂപ് കോളിങില്‍ പുതിയതായി ഒരാള്‍ക്ക് ചേരാനും സംസാരം തുടരാനും സാധിക്കും. വീഡിയോ ഗ്രൂപ്പ് ചാറ്റ് പക്ഷേ, ഇപ്പോഴും മെസഞ്ചറിലില്ല.
മെസ്സേജിങ് സൗകര്യം ഫലപ്രദമല്ലാത്ത ചില സമയങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണ കോണ്‍ഫറന്‍സ് കോളിങിനാണെങ്കില്‍ ആളുകളുടെ എണ്ണം, അതിനു വരുന്ന ചെലവ് എല്ലാം വലിയ തടസങ്ങളാണ്. എന്നാല്‍ ഒരേസമയം ഒരുപാടുപേരുമായി സംസാരിക്കേണ്ടി അവസരങ്ങളില്‍ ഏറെ ഗുണപ്രദമാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ പുതിയ സംവിധാനം.
മെസഞ്ചറിന്റെ സേവനം വ്യാപകമാക്കിക്കൊണ്ട് ഭാവിയില്‍ ഫോണ്‍ നമ്പറിന്റെ ആവശ്യംതന്നെ ഇല്ലാതാകുന്ന ഒരു സാഹചര്യമാണ് ഫേസ്ബുക്ക് ലക്ഷ്യംവയ്ക്കുന്നത്. ഇപ്പോള്‍ത്തന്നെ ഫോണ്‍നമ്പര്‍ അറിയാത്ത വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കോണ്‍ഫറന്‍സ് കോളുകള്‍ വിളിക്കാന്‍ സാധിക്കും വിധത്തിലേയ്ക്ക് ഫെയ്‌സ്ബുക്ക് എത്തിക്കഴിഞ്ഞു.
ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ അംഗസംഖ്യ 90 കോടി തികഞ്ഞത് അടുത്തയിടെയാണ്. ഫെയ്‌സ്ബുക്കിന്റെ തന്നെ വാട്‌സ്ആപ്പിന് തൊട്ടുപിന്നിലാണ് ഇപ്പോള്‍ അംഗസംഖ്യയുടെ കാര്യത്തില്‍ മെസഞ്ചറിന്റെ സ്ഥാനം.
സ്വാഭാവികമായും, മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പിന് ശക്തമായ വെല്ലുവിളിയാണ് പുതിയ ഫീച്ചറിലൂടെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉയര്‍ത്തുന്നത്.
Tag :
Facebook
ഗൂഗിള്‍ ഗ്ലാസുപയോഗിച്ച് ലോകത്ത് ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയ ബ്രിട്ടനില്‍
റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ 78 വയസായ രോഗിയുടെ ശരീരത്തില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് തല്‍സമയം വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും കണ്ടത്.
ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തെടെ ലോകത്തെ ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ശസ്ത്ര ക്രിയ ബ്രിട്ടനില്‍ നടന്നു. ഡോക്ടന്‍ ശാഫി അഹമദ് നേതൃത്വം നല്‍കിയ ശസ്ത്രക്രിയ ഗൂഗിള്‍ ഗ്ലാസിലൂടെ ഗസയിലെ വിദ്യാര്‍ഥികളടക്കം ലോകത്തുടനീളം 13000 ആളുകള്‍ തല്‍സമയം കണ്ടു.
റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ 78 വയസായ രോഗിയുടെ ശരീരത്തില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് തല്‍സമയം വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും കണ്ടത്.
ശസ്ത്രക്രിയ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ അഹമദ്, ഗസയിലെ ഇസ്‍ലാമിക് സര്‍വകലാശാലയുടെ മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍ ഖാമിസ് അലസി, എന്നിവരാണ് ശസ്ത്രക്രിയ തല്‍സമയം കാണാനുള്ള സൌകര്യം ഒരുക്കിയത്.
അതോടൊപ്പം ഇസ്രയേലിന്റെ കടുത്ത ഉപരോധം കാരണം ഗസയിലേക്ക് അയച്ച ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒരു പ്രവറ്റ് കമ്പനിയില്‍ നിന്നും ഡോക്ടര്‍ അലസി സംഘടിപ്പിച്ച മൂന്ന് ഗ്ലാസ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ ഗസയിലെ വിദ്യാര്‍ഥികള്‍ തല്‍സമയം കണ്ടത്.
"വിര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റിന്റെ കുറവ് കാരണം ലൈവ് സ്ട്രീമിങ് ബുദ്ധിമുട്ടായിരുന്നു". ഡോക്ടര്‍ അലസി പറഞ്ഞു.
"വിര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റിന്റെ കുറവ് കാരണം ലൈവ് സ്ട്രീമിങ് ബുദ്ധിമുട്ടായിരുന്നു". ഡോക്ടര്‍ അലസി പറഞ്ഞു.
Apr 21, 2016
Tag :
Google






