- Back to Home »
- Mobile »
- ഷവോമി എംഐ5 ഇന്ത്യന്‍ വിപണിയില്‍; വില 24,999
Apr 8, 2016
കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന എംഐ5 ഗാഡ്ജറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് മോഡലാണ്. ചൈനക്ക് പുറത്തെ വിപണിയില്‍ ആദ്യമായാണ് ഫോണ്‍ ലഭ്യമാകുന്നത്.

ഷവോമി എംഐ5 ഇന്ത്യന്‍ വിപണിയിലെത്തി. ഷവോമിയുടെ ആറാം എംഐ ഫാന്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഉന്നത ശ്രേണിയിലുള്ള ഫോണായ എംഐ5 ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
24,999 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഷവോമിയുടെ ഇന്ത്യയിലെ വെബ്‌സൈറ്റ് വഴിയാണ് ഫോണിന്റെ വില്‍പന.
കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന എംഐ5 ഗാഡ്ജറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് മോഡലാണ്. ചൈനക്ക് പുറത്തെ വിപണിയില്‍ ആദ്യമായാണ് ഫോണ്‍ ലഭ്യമാകുന്നത്.
5.15 ഇഞ്ച് ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, 3 ജിബി റാം, 16 എംപി- 4 എംപി റിയര്‍-ഫ്രണ്ട് ക്യാമറകള്‍, 3000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയാണ് എംഐ5-ന്റെ പ്രധാനസവിശേഷതകള്‍.
എംഐ5-നൊപ്പം എംഐ4, റെഡ്മി 2 പ്രൈം, റെഡ്മി നോട്ട് 3, പവര്‍ബാങ്കുകള്‍, ഇയര്‍ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകളും അനുബന്ധ ഉപകരണങ്ങളും ചൈനീസ് കമ്പനി തങ്ങളുടെ വില്‍പന മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.