- Back to Home »
- WhatsApp »
- വാട്സ്ആപ്പുകാരെ സന്ദേശങ്ങള്ക്കിനി 'ആപ്പില്ല'......
Apr 8, 2016
ഇനി ഹാക്കര്‍മാര്‍ക്കും സൈബര്‍ ക്രിമിനലുകള്‍ക്കുമെന്നല്ല വാട്‌സാപ്പ് കമ്പനിക്കുപോലും ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ലെന്...


വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സന്ദേശം അയയ്ക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമല്ലാതെ ഇനി മറ്റാര്‍ക്കും അവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന പുതിയ സുരക്ഷാ സംവിധാനം വാട്‌സ്ആപ്പ് നടപ്പാക്കിയതോടെയാണിത്.
ഗ്രൂപ്പിനോ സുഹൃത്തുക്കള്‍ക്കോ മറ്റും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍, സൈബര്‍ ക്രിമിനലുകള്‍ എന്നിവര്‍ക്ക് ചോര്‍ത്താന്‍ ഇതുവരെ വലിയ പ്രയാസമില്ലായിരുന്നു. ഇനി ഇവര്‍ക്കെന്നല്ല വാട്‌സ്ആപ്പ് കമ്പനിക്കുപോലും ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ലെന്നതാണ് പുതിയ സുരക്ഷാസംവിധാനത്തിന്റെ പ്രത്യേകത.
ഇത്തരമൊരു സംവിധാനം നടപ്പാകുന്നതോടെ സര്‍ക്കാറുകള്‍ക്ക് കമ്പനിയോട് എതെങ്കിലും സന്ദേശങ്ങള്‍ നല്‍കുന്നതിന് സമ്മര്‍ദം ചെലുത്താനുമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി സന്ദേശം നല്‍കാമെന്നുവച്ചാല്‍ പോലും കമ്പനികള്‍ക്ക് സാധിക്കില്ല. ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊരു ഉപകരണത്തിലേക്ക് അയയ്ക്കുന്ന സന്ദേശം ടാപ്പ് ചെയ്യാനാകാത്തതു തന്നെ കാരണം.
പ്രത്യേക സുരക്ഷാ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും മറ്റു ദുരുപയോഗങ്ങള്‍ തടയാനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വഴിയൊരുക്കമെന്നാണ് കമ്പനി പറയുന്നത്.