- Back to Home »
- WhatsApp »
- സുരക്ഷ ഉറപ്പാക്കാന്‍ വാട്‌സ്ആപ്പിന്റെ പുതിയ സംവിധാനം; എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍
Apr 7, 2016
സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ വാട്‌സ്ആപ്പ് നടപ്പിലാക്കി. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിലാണ് സുരക്ഷാ സംവിധാനം ലഭ്യമാവുക. സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമൊഴികെ മറ്റാര്‍ക്കും കമ്പനിക്കുപോലും സന്ദേശങ്ങള്‍ വായിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ സാധിക്കില്ലെന്നതാണ് പുതിയ സുരക്ഷാ സംവിധാനത്തിന്റെ പ്രത്യേകത. എന്‍ക്രിപ്‌ഷനുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എഫ്.ബി.ഐയും ആപ്പിളും തമ്മിലുള്ള യുദ്ധം കനക്കുന്നതിനിടെയാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ നീക്കം.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ സൗകര്യത്തിലൂടെ വാട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആകില്ല.ഗ്രൂപ്പ് സന്ദേശങ്ങള്‍ക്കും ഇത് ബാധകമാകും. അതിനാല്‍ ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ പോലും ഒരാളുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ നല്‍കാന്‍ കമ്പനിക്കാവില്ല. ഉപയോക്‌താക്കളുടെ സന്ദേശങ്ങള്‍ ടാപ്പ് ചെയ്യുകയെന്നത് സ്വകാര്യതയ്‌ക്ക് എതിരാണെന്ന നിലപാടിലാണ് ടെക്ക് കമ്പനികള്‍.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഈ നിയമം പാലിക്കുന്നതിനായി സന്ദേശങ്ങള്‍ ചേര്‍ത്തുന്നതും ഉപയോക്‌താവിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതും വ്യക്‌തിഗത സുരക്ഷയ്‌ക്കെതിരാണ് എന്ന നിലപാടിലാണ് വാട്‌സ്ആപ്പ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് ഉപയോക്‌താക്കളുടെ സന്ദേശങ്ങള്‍ കൈമാറാന്‍ കമ്പനിയില്‍ സര്‍മ്മര്‍ദ്ദം ചെലുത്താനാകില്ല.
