Apr 7, 2016


ഐഫോണ്‍ ഒരു അലങ്കാരവും അഹങ്കാരവുമാണ്‌. മറ്റാര്‍ക്കും അതിക്രമിച്ചു കടക്കാനോ വിവരങ്ങള്‍ ചോര്‍ത്താനോ കഴിയില്ല എന്ന വിശ്വാസം ആപ്പിളിന്റെ ഐഫോണിന്‌ ഉണ്ടായിരുന്നു. കാലിഫോര്‍ണിയായില്‍ കൂട്ടകൊല നടത്തിയ തീവ്രവാദിയുടെ കയ്യില്‍ നിന്നു ലഭിച്ച ഐഫോണ്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്‌ബിഐയും ആപ്പിളും തമ്മില്‍ ശക്‌തമായ നിയമയുദ്ധം നടന്നിരുന്നു. പിന്നീട്‌ മാസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ എഫ്‌ബിഐ ഫോണ്‍ ഹാക്ക്‌ ചെയ്‌തു.

പക്ഷേ കാര്യം അതൊന്നുമല്ല. ഐഫോണ്‍ ഹാക്ക്‌ ചെയ്യാന്‍ 11,000 രൂപ വില വരുന്ന ഐപിബോക്‌സ് എന്ന കുഞ്ഞന്‍ ഉപകരണം മതി. സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ഉപയോഗിക്കുന്ന നാലക്ഷരമുള്ള പാസ്‌കോഡ്‌ തകര്‍ക്കാനും ഫോണ്‍ തുറക്കാനും ഈ ഉപകരണത്തിന്‌ ആറുമണിക്കൂര്‍മതി. ഈ ക്രാക്കര്‍ ഉപയോഗിച്ചാല്‍ ഐഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ, ഇമെയില്‍,കോണടാക്‌റ്റ്, കോള്‍ ഹിസ്‌്ററി, തുടങ്ങി എല്ലാം എടുക്കാനാകും. ഈ ഉപകരണം ഈ ബേപോലെയുള്ള സൈറ്റുകളില്‍ പോലും ലഭ്യമാണ്‌.

സാധാരണയായി ഐഫോണ്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തുടര്‍ച്ചയായി അഞ്ച്‌ തവണ കോഡ്‌ തെറ്റായി അടിച്ചാല്‍ ഫോണ്‍ സ്വയം ഡിസേബിളാകും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വിപണിയില്‍ ലഭിക്കുന്ന ക്രാക്കര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകില്ല. ദി മെയില്‍ ഓണ്‍ സണ്‍ഡേ ദിനപ്പത്രമാണ്‌ ഈക്കാര്യം വ്യക്‌തമാക്കിയത്‌.

Popular Post

Old Posts

Powered by Blogger.