Apr 7, 2016


സൗകര്യങ്ങളുടേയും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെയും പ്രത്യേകതകളാണ്‌ ആപ്പിള്‍ ഐ ഫോണിനെ വേറിട്ടതും പ്രിയങ്കരവുമാക്കി മാറ്റുന്നതെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. ആവശ്യത്തിന്‌ സ്‌പേസ്‌ ഇല്ലെങ്കില്‍ പോലും ആപ്‌സുകളോ ഫോട്ടോകളോ നഷ്‌ടപ്പെടുത്താതെ നിങ്ങള്‍ക്ക്‌ ഐഫോണില്‍ ഫയല്‍ വലിപ്പം കൂടുതലുള്ള ഒരു സിനിമ സൂക്ഷിക്കാന്‍ കഴിയും.

ഫോട്ടോകള്‍ ഡിലീറ്റ്‌ ചെയ്യാതെയും ആപ്പുകള്‍ അണ്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാതെയും സൗജന്യമായി സ്‌പേസ്‌ വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനം തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളിലും ടാബ്‌ ലറ്റുകളിലും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ടത്രേ. എസ്‌ഡി കാര്‍ഡ്‌ കൂടാതെ തന്നെ ആപ്പിള്‍ ഐഫോണില്‍ നിങ്ങള്‍ക്ക്‌ സ്‌പേസ്‌ കൂട്ടാവുന്ന 'റെന്റ്‌'ില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ മതിയാകും. ഫിലിമിന്റെ തൊട്ടടുത്ത റെന്റ്‌ ബട്ടണില്‍ ക്‌ളിക്ക്‌ ചെയ്‌ത ശേഷം ഒകെ പ്രസ്‌ ചെയ്‌താല്‍ മതിയാകും. ഇതോടെ അല്‍പ്പം കൂടി സ്‌റ്റോറേജ്‌ ഉപകരണം തന്നെ നിങ്ങള്‍ക്ക്‌ വേണ്ടി ഇതിനകം സൃഷ്‌ടിച്ചിട്ടുണ്ടാകും.

ഐഫോണിനേക്കാളും ഐപാഡിനേക്കാളും സ്‌റ്റോറേജ്‌ വളരെ കൂടുതലുള്ള ഐട്യൂണിലെ റെന്റ്‌ ആണ്‌ ഇവിടെ ഉപയോഗിക്കപ്പെടുന്നത്‌. ബട്ടണില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ ചില്ലിപ്പൈസ അധികം നല്‍കാത ഐട്യൂണ്‍ വഴി ഡൗണ്‍ലോഡ്‌ ചെയ്യുന്ന സിനിമ സൂക്ഷിക്കാന്‍ ഉപകരണം സ്‌റ്റോറേജ്‌ സ്‌പേസ്‌ വികസിപ്പിച്ചു തരുമെന്നാണ്‌ ആപ്പിള്‍ അവകാശപ്പെടുന്നത്‌.

ഐ ട്യൂണ്‍ സ്‌റ്റേറിലെ സിനിമയേക്കാള്‍ ഫ്രീ സ്‌റ്റോറേജ്‌ സ്‌പേസ്‌ കുറവാണെങ്കില്‍ മാത്രമേ ഇത്‌ വര്‍ക്ക്‌ ചെയ്യൂ. നിലവില്‍ ഉപയോഗിച്ചിട്ടുള്ളതും ബാക്കിയുള്ളതുമായ സ്‌റ്റോറേജ്‌ സ്‌പേസിന്റെ സ്‌ഥിതി ഗോയിംഗ്‌ ടൂ സെറ്റിംഗ്‌സ്, ജനറല്‍, സ്‌റ്റോറേജ്‌ ഐ ക്‌ളൗഡ്‌ യൂസേജ്‌ വഴി അറിയാനാകും.

Popular Post

Old Posts

Powered by Blogger.