Apr 7, 2016


എച്ച്പിയുടെ പ്രീമിയം ലാപ്‌ടോപ്പുകള്‍ക്ക് ഇനി മുതല്‍ പുതിയ ലോഗോ. നാല് ചെരിഞ്ഞ രേഖകള്‍ ചേര്‍ന്നതാണ് പുതിയ ലോഗോ. കമ്പനി അടുത്തിടെ പ്രഖ്യാപിച്ച സ്‌പെക്റ്റര്‍ 13 ലാപ്‌ടോപ്പാണ് പുതിയ ലോഗോയില്‍ എത്തുക. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച് പി വേണ്ടെന്ന് വെച്ച ലോഗോയാണിതെന്നാണ് വിവരങ്ങള്‍.

എച്ച്.പി എന്ന ഇംഗ്ലീഷ് എഴുത്തിന് പകരമായി നാല് ചെരിഞ്ഞ രേഖകളാണ് നല്‍കിയിരിക്കുന്നത്.ഇനി മുതല്‍ കമ്പനിയുടെ പ്രീമിയം ഉത്പന്നങ്ങളില്‍ ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുക.
വലിപ്പം കുറഞ്ഞ നോട്ട്ബുക്ക് എന്ന പേരിലാണ് സ്‌പെക്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. 0.41 ഇഞ്ച് മാത്രമായിരിക്കും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കൂടുതല്‍ ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ 1.11 കിലോഗ്രാം മാത്രമായിരിക്കും ഭാരം.

13.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് സ്‌പെക്റ്റര്‍ 13 ന് നല്‍കിയിരിക്കുന്നത്. യു.എസ്.ബി ടൈറ്റ് സി കണക്റ്റിവിറ്റിയും നല്‍കിയിട്ടുണ്ട്. ഇന്റല്‍കോര്‍ ഐ 5 , ഇന്റല്‍കോര്‍ ഐ 7 പ്രോസസറുകളില്‍ ലഭ്യമാണ്. എട്ട് ജിബിയാണ് റാം.

Popular Post

Old Posts

Powered by Blogger.