- Back to Home »
- camera »
- പറന്നു നടന്ന് ഫോട്ടോ എടുക്കും വീഡിയോയും; സെല്‍ഫി ഡ്രോണ്‍
Apr 7, 2016
സെല്‍ഫി പ്രേമികളുടെ ഹൃദയത്തിലേക്ക് വളരെ വേഗമാണ് സെല്‍ഫി സ്‌റ്റിക്കുകള്‍ എത്തിയത്. ഇലക്‌ട്രോണിക് സ്‌റ്റിക്കിനു മുകളില്‍ ഫോണ്‍ ഉറപ്പിച്ച് സെല്‍ഫി ക്ലിക്ക് ചെയ്യാന്‍ യുവാക്കള്‍ മത്സരിച്ചു. എന്നാല്‍ സെല്‍ഫി സ്‌റ്റിക്കുകളുടെ കാലം കഴിഞ്ഞിരിക്കുകയാണ്. ഇനി സെല്‍ഫി സ്‌റ്റിക്കിന് പകരം സെല്‍ഫി ഡ്രോണ്‍ എത്തും. പറന്നു നടന്ന് ചിത്രങ്ങളും വീഡിയോകളും എടുത്തു തരും.
ഓസ്‌ട്രേലിയയിലെ ടെക് വിദഗ്‌ധരാണ് സെല്‍ഫീ ഡ്രോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. റോം-ഇ എന്നാണ് ഇവന്റെ പേര്. ജൂണ്‍ ഒന്നു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെല്‍ഫി ഡ്രോണ്‍ വില്‍പനയ്‌ക്കെത്തും. ഒപ്പം നടന്ന് ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ കഴിയുന്നവയാണ് സെല്‍ഫി ഡ്രോണുകള്‍.
25 മീറ്റര്‍ അകലെവരെ സഞ്ചരിച്ചു ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിന് സെല്‍ഫി ഡ്രോണുകള്‍ക്ക് സാധിക്കും. ഇരുപതു മിനിറ്റുവരെ ചിത്രീകരണം നടത്താന്‍ സാധിക്കം. 360 ഡിഗ്രിയിലുള്ള പനോരമ ചിത്രങ്ങളും ഇവ പകര്‍ത്തും. അഞ്ചു മെഗാപിക്‌സലിന്റെ സിമോസ് സെന്‍സര്‍ ക്യാമറയാണ് ഡ്രോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
ലിലി എന്ന പേരില്‍ ആദ്യമായി സെലഫി ഡ്രോണ്‍ വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ ഡ്രോണ്‍ എന്നതിനേക്കാള്‍ പറന്നു നടക്കുന്ന ക്യാമറ മാത്രമായിരുന്നു ഇത്.
