Apr 7, 2016


വാട്‌സ്ആപ്പില്‍ വലിയ മാറ്റങ്ങള്‍. വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനായ 2.12.535 ലാണ്‌ പുതിയ മാറ്റങ്ങള്‍ ലഭ്യമാവുക. ടെക്‌സ്റ്റുകള്‍ക്ക്‌ ബോള്‍ഡ്‌, ഇറ്റാലിക്‌ ഫോര്‍മാറ്റുകള്‍ ഇനി ലഭ്യമാകും. 
അതോടൊപ്പം ഡോക്യുമെന്റുകള്‍ അറ്റാച്ച്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഈ വേര്‍ഷനില്‍ ലഭിക്കും.

വാട്‌സ്ആപ്പില്‍ അയക്കുന്ന വാക്ക്‌ ഇറ്റാലിക്‌സ് ആക്കണമെന്നുണ്ടെങ്കില്‍ വാക്കിന്‌ മുന്നിലും പിന്നിലും അടിവര ചിഹ്നം ( - )ചേര്‍ത്താല്‍ മതിയാകും. അയക്കുന്ന വാക്ക്‌ ബോള്‍ഡ്‌ ആക്കണമെങ്കില്‍ വാക്കിന്‌ മുന്നിലും പിന്നിലും നക്ഷത്ര ചിഹ്നം ( * ) ചേര്‍ത്താല്‍ മതിയാകും.

പുതിയ വേര്‍ഷനില്‍ ഗൂഗിള്‍ ഡ്രൈവ്‌ വഴി പി.ഡി.എഫ്‌, വേഡ്‌ ഫയലുകള്‍, പവര്‍ പോയിന്റ പ്രസന്റേഷന്‍ ഫയലുകള്‍ എന്നിവ ഷെയര്‍ ചെയ്യാനവും.

Popular Post

Old Posts

Powered by Blogger.