Apr 7, 2016


സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഏറെ പേടിക്കുന്ന പ്രശ്‌നമാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്നത്. എന്നാല്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്. നിലവില്‍ ഒരു അഞ്ജാതന്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാല്‍ അത് കണ്ടെത്താന്‍ സാധിക്കില്ല. ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രമോ, പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളോ മറ്റുള്ളവര്‍ ഉപയോഗിച്ചാല്‍ ഇനി മുതല്‍ അത് മുന്നറിയിപ്പായി ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ അനുസരിച്ച് നിയമപരമായി കേസ് കൈകാര്യം ചെയ്യാം. നിങ്ങളുടേ പേരോ, പ്രൊഫൈല്‍ ചിത്രങ്ങളോ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുമ്പോഴാണ് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുക.

വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നതായി കണ്ടെത്തുന്ന പ്രൊഫൈല്‍ ഫേസ്ബുക്ക് സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പരാതി ശരിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഫേസ്ബുക്ക് നിങ്ങളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യും.

Popular Post

Old Posts

Powered by Blogger.