- Back to Home »
- Apple , Mobile »
- ഐഒഎസ് 9.3ലേത് മികച്ച ഫീച്ചറുകൾ...
Apr 5, 2016
ഐഫോൺ, ഐപാഡ് എന്നീ ആപ്പിൾ ഗാഡ്ജറ്റ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഐഒഎസ് 9.3 അപ്ഡേറ്റ്. ഒട്ടേറെ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയെത്തിയിരിക്കുന്ന ഈ അപ്ഡേറ്റ് ഇപ്പോൾ ഡൗൺലോഡിന് ലഭ്യമാണ്. ഒട്ടേറെ നാളുകളായുള്ള ആപ്പിളിന്റെ ടെസ്റ്റിംഗിന് ശേഷം ലഭ്യമാകുന്ന ഈ ഐഒസ് അപ്ഡേറ്റ് നിരവധി ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരുണ്ട വെളിച്ചത്തിൽ മികച്ച ഡിസ്പ്ലേ വ്യൂയിംഗ്, റീഡിംഗ് അനുഭവം നൽകുന്നതിനായി ആമസോൺ കിൻഡിൽ എച്ച് ഡി 8 ഇ-റീഡറിൽ ഉപയോഗിച്ചിരിക്കുന്നതിന് സമാനമായ ഓറഞ്ച് ടിന്റഡ് ടോണിൽ രാത്രികാലങ്ങളിൽ ഡിസ്പ്ലേയെ സജ്ജമാക്കുന്നതിനായി ഐഒഎസ് 9.3 അപ്ഡേറ്റിലെ നൈറ്റ് ഷിഫ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ചിരിക്കുന്നു. ഫോണിലെ ക്ലോക്ക് സമയവും ജിയോലൊക്കേഷനും വ്യക്തമായി അളന്നാണ് ഈ ഫീച്ചർ സ്വയം നൈറ്റ് ഷിഫ്റ്റ് മോഡ് ക്രമികരിക്കുന്നത്.
ഐഫോണിലെയോ ഐപാഡിലെയോ സെറ്റിംഗ് സിൽ പ്രവേശിച്ച് ഡിസ്പ്ലേ & ബ്രൈറ്റ്നസ് എന്ന ടാബിൽ നിന്നും ബ്ലൂ ലൈറ്റ് റിഡക്ഷൻ എന്നതിലെ സ്ലൈഡർ ഉപയോഗിച്ച് കണ്ണിന് ആയാസരഹിതമായ രാത്രി വായനക്ക്ആവശ്യമായ ടിന്റ് തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. നൈറ്റ് ഷിഫ്റ്റ് ഷെഡ്യൂൾ അവരവരുടെ ദൈനംദിനചര്യകൾക്കനുസരിച്ച് ക്രമീകരിക്കാനും ഇതിൽ സാധിക്കും. ക്വിക്ക് സെറ്റിംഗ്സ് വഴിയും ആപ്പിൾ ഗാഡ്ജറ്റുകളിൽ ഈ ഓപ്ഷനിൽ എത്താൻ സാധിക്കും.
വിദ്യാർഥികൾക്കായി 'ഐഒസ് എഡ്യുക്കേഷൻ' എന്ന ആപ് സ്യൂട്ട് ക്ലാസ് റൂം ഐപാഡുകൾക്കായി ഐഒഎസ് 9.3 അപ്ഡേറ്റലൂടെ മൾട്ടി യൂസർ സപ്പോർട്ട് ലഭ്യമാക്കായിട്ടുണ്ട്. ഈ സൗകര്യത്തിലൂടെ പoനത്തിനായി നിരവധി വിദ്യാർഥികൾക്ക് ഒരേ ഐ പാഡ് ഉപയോഗിക്കാൻ കഴിയും. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി 9.3 യിലൂടെ ആപ്പിൾ അവതരിപ്പിക്കുന്ന ക്ലാസ് റൂം ആപ്പ് വിദ്യാർഥി പാഠഭാഗങ്ങളിൽ അധ്യാപകർക്കൊപ്പം സഞ്ചരിക്കുന്നത് ഉറപ്പാക്കും. പുതിയ ഐഒഎസ് 9.3 യിൽ ആപ്പിൾ നോട്സിന് മികച്ച സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുകൾ വ്യത്യസ്ത മാനദണ്ഡങ്ങൾക്ക് വിധേയമായി ക്രമീകരിക്കാനും ഐഒഎസ് അപ്ഡേറ്റ് അവസരമേകുന്നു.
കുടുതൽ സൗകര്യപ്രദമായി കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നതും ഏറെ വേഗത്തിൽ ലോഡ് ആകുന്നതുമായ അപ്പിൾ ന്യൂസ് ഫ്ലിപ്ബോർഡ് 9.3 അപ്ഡേറ്റിൽ ഏറെ ആകർഷകമായ ഒരു പ്രത്യേകതയാണ്. പുതിയ ആപ്പിൾ ഹെൽത്ത് ഡാഷ് ബോർഡ്, നവീകരിച്ച കാർപ്ലേ ഫീച്ചർ, ചില പ്രത്യേക ആപ്പുകൾക്കായുള്ള 3ഡി ടച്ച് ഷോട്ട് കട്ടുകൾ എന്നിവ ലഭ്യമാക്കിയതിനൊപ്പം 37 ഭാഷകൾ വരെ മനസ്സിലാക്കാൻ അപ്പാൾ ഗാഡ്ജറ്റുകളിലെ പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റായ സിരിയെ ചിട്ടപ്പെടുത്താനും ഐഒഎസ് 9.3 യിലൂടെ അപ്പിൾ ശ്രമിച്ചിട്ടുണ്ട്.
