Apr 6, 2016


മികച്ച ഫീച്ചറുകളുമായി വൺപ്ലസ് 3 പുറത്തിറങ്ങുന്നതോടെ മറ്റു ഫോണുകളുടെ വിൽപ്പന കുറയാനുള്ള സാധ്യത മുന്നിൽക്കണ്ട് വൺപ്ലസ് 2 സ്മാർട് ഫോണുകളുടെ വില കുത്തനെ കുറച്ചു. വിവിധ മോഡലുകൾക്ക് 2000 രൂപയാണ് വിലക്കുറച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വൺപ്ലസ് എക്സ്‌ ഫോണുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വൺ പ്ലസ് 2വിന്റെ 16 ജിബി മോഡൽ 20,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 22,999 രൂപയ്ക്കുമാണ് ഇപ്പോൾ വാങ്ങാൻ കഴിയുന്നത്.
വൺപ്ലസ് എക്സിന്റെ ഒണിക്സ് കളർ വേരിയന്റിലാണ് ഇന്ത്യയിൽ ശനിയാഴ്ച വൺപ്ലസ് വിലക്കുറവ് പ്രഖ്യാപിച്ചത്. 14,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാൻ കഴിയുമെങ്കിലും വൺപ്ലസ് എക്സ് ഷാംപെയ്ൻ വേരിയന്റ് 16,999 രൂപയ്ക്കും വൺപ്ലസ് എക്സ് ലിമിറ്റഡ് സെറാമിക് എഡിഷൻ 22,999 രൂപയ്ക്കും ചില്ലറവില്പ്പന വിപണിയിൽ വിലക്കുറവില്ലാതെ തുടരും. 16,999 രൂപയ്ക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച വൺപ്ലസ്എക്സ് ഇൻവൈറ്റ്സെയിൽ രീതിയിൽ ആയിരുന്നു വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ വർഷം ഫെബ്രുവരി മുതൽ വൺപ്ലസ്എക്സ് തുറന്ന വിൽപന വഴി ലഭ്യമായിത്തുടങ്ങി


1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന ഒരു 5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ സ്ക്രീനോട് കൂടിയ വൺപ്ലസ് എക്സ് ആൻഡ്രോയിഡ് 5.1.1 ലോലിപോപ്പ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണാണ്. 2.3 ജിഗാഹെട്സ് വേഗത നൽകുന്ന ക്വാഡ് കോർ ക്വാൾ കോം സ്നാപ്ഡ്രാഗൺ 801 സിസ്റ്റം ഓൺ ചിപ്പ് പ്രോസസർ കരുത്തേകുന്ന ഫോണിനു 3 ജിബി എൽപിഡിഡിആർ3 റാമാണുള്ളത്. ഒരു ഹാർഡ്‌വയർ അലേർട്ട് സ്ലൈഡറും കപ്പാസിറ്റീവ് കീകളും ഉൾപ്പെടുന്ന ഈ സ്മാർട് ഫോണിനു താഴെയായി മെറ്റൽ ഫ്രെയിം പാനലിൽ ഇരട്ട സ്പീക്കർ ഗ്രില്ലുകളും പിടിപ്പിച്ചിട്ടുണ്ട്.


ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് സവിശേഷതയോട് കൂടിയ ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാവുന്ന രണ്ടാം സ്ലോട്ട് പ്രധാന സവിശേഷതയാണ്. 16 ജിബി ബിൽറ്റ്-ഇൻ സംഭരണ ശേഷിയുള്ള ഫോണിന് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സംഭരണ ശേഷി 128 ജിബി വരെ വികസിപ്പിക്കാൻ കഴിയും. 2525 എം.എ.എച്ച് ശേഷിയുള്ള ഊരിമാറ്റാൻ കഴിയാത്ത ബാറ്ററിയോടെയെത്തുന്ന ഫോണിന് എൽ.ഇ.ഡി ഫ്ലാഷ്, എഫ് /2.2 അപ്പേർച്ചർ എന്നീ പ്രത്യേകതയുള്ള 13 മെഗാപിക്സൽ റിയർ ക്യാമറയും സെൽഫി പ്രേമികളെ ആകർഷിക്കുന്ന എഫ് / 2.4 അപ്പെർച്ചർ നൽകുന്ന ഒരു 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

Popular Post

Old Posts

Powered by Blogger.